കാഴ്ച്ചപ്പാടും ദൌത്യവും
ആറളം ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)
“സുസ്ഥിര വികസനവും സാമൂഹ്യനീതിയും ഉറപ്പാക്കി, ശുചിത്വവും ആരോഗ്യവും വിദ്യാഭ്യാസവും സാങ്കേതിക പുരോഗതിയും കൈവരിച്ച, പ്രകൃതി സൗഹൃദവും ജനകീയ പങ്കാളിത്തമുള്ള മാതൃകാ ഗ്രാമപഞ്ചായത്തായി ആറളത്തെ മാറ്റുക.”
ആറളം ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)
- ഗ്രാമപഞ്ചായത്തിലെ എല്ലാ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളും ഗുണമേൻമയുള്ള പൊതുസേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുക.
- ശുചിത്വം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, മാലിന്യ സംസ്കരണം എന്നിവയിൽ സ്ഥിരതയാർന്ന പദ്ധതികൾ നടപ്പാക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ആദിവാസി വിഭാഗങ്ങൾ എന്നിവരുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് പ്രത്യേക പരിഗണന നൽകുക.
- കാർഷികം, ചെറുകിട സംരംഭങ്ങൾ, സ്വയംതൊഴിൽ മേഖലകൾ എന്നിവ പ്രോത്സാഹിപ്പിച്ച് പ്രാദേശിക തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക.
- പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഹരിത വികസനവും ഉറപ്പാക്കുക.
- ഡിജിറ്റൽ സാങ്കേതിക വിദ്യയും സുതാര്യ ഭരണ സംവിധാനവും ഉപയോഗിച്ച് ജനസൗഹൃദ സേവനങ്ങൾ ശക്തിപ്പെടുത്തുക.
- ജനപങ്കാളിത്തം ഉറപ്പാക്കി വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക.