ആറളം വന്യജീവി സങ്കേതം

May 13, 2026

കേരളത്തിലെ ഒരു ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. വന്യജീവിസങ്കേതത്തില്‍  ആന,കാട്ടുപോത്ത്, മ്ലാവ്,കേഴമാന്‍,,കാട്ടുപന്നി,കാട്ടുനായ്,കടുവ,വിവിധ തരം കുരങ്ങുകള്‍,കുട്ടിതേവാങ്ക്, തുടങ്ങിയവയുണ്ട്.1984 ല്‍ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്.ആറളം വന്യജീവി സങ്കേതത്തിന്റെ വൈൽഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത് സമീപ പട്ടണമായ ഇരിട്ടിയിലാണ്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

ആറളം വന്യജീവി സങ്കേതം